The IT BuJi
// November 6th, 2010
// 24 Comments » // scribbles
പണ്ട് കാലങ്ങളില്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും ഒക്കെ സാധാരണയായി കാണാവുന്ന ചിലര്‍ ഉണ്ടായിരുന്നു .. താടിയും ഒരിക്കലും ചീകിയിട്ടില്ലാത്ത മുടിയും , തോള്‍ സഞ്ചിയും പിന്നെ മുഷിഞ്ഞു നാറിയ ജുബ്ബായും കുളിച്ചിട്ട് വര്‍ഷങ്ങളായ കോലത്തില്‍ ചില മനുഷ്യര്‍ (പലരും അവരെ മനുഷ്യര്‍ ആയി കണക്കാകില്ലെങ്കിലും ) ഇവര്‍ ഇവരെ സ്വയം ബുദ്ധിജീവികള്‍ എന്നു വിളിച്ചു പോന്നിരുന്നു… എന്നാല്‍ കാലത്തിനൊപ്പം നമ്മുടെ ഭൂമിയില്‍ നിന്ന് പല ഭീകര ജീവികളും അപ്രതക്‍ഷ്യം ആയ പോലെ ഇവരും എങ്ങനായോ ഈ ഭൂമുകത്തു നിന്നു അപ്രതക്‍ഷ്യം ആവാന്‍ തുടങ്ങിയിരുന്നു… അങ്നെ ഭൂമിയില്‍ ഒരിക്കല്‍ കൂടി നല്ലകാലം വന്നു എന്നു വിചാരിച്ചു എല്ലാവരും SILSILA പാടിക്കൊണ്ടിരുന്നു. പക്ഷേ അവര്‍ ഒരിക്കലും നശിചിരുന്നില്ല …അവര്‍ കാലത്തിനൊപ്പം രൂപാന്തരപെട്ടു…അവര്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്… നമ്മള്‍ ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് ചുറ്റും അവരെ കാണാം…പക്ഷേ പഴയതു പോലെ അത്ര ഉപദ്രവികാരികള്‍ അല്ല… താടി കുറച്ചു കൂടി ഷെയവ് ചെയ്തിട്ടുണ്ട്… അതു ഫുള്‍ താടിയില്‍ നിന്ന് അറ്റത്ത് മാത്രം ഉള്ള ഒരു ഊശാന്‍ താടി ആക്കി മാറ്റി, കണ്ണാടി ഇപ്പോഴും ഉണ്ട്, ജുബ്ബാ മാറ്റി പകരം T-shirtum അതിനു മുകളില്‍ ഒരു shirtum ആയി പക്ഷേ അലക്കല്‍ , കുളി, പല്ലുതെപ്പ് എന്നീ ദുഷ്കര്‍മങ്ങള്‍ അവര്‍ ഇന്നും ചെയ്യാറില്ല. തോള്‍ സഞ്ചി തങ്ങളുടെ ശരീരത്തിന്‍റെ ഭാഗം ആണ് ഉറക്കെ പ്രഗ്യാപിച്ചു കൊണ്ട് അതു ഇന്നും അതിന്‍റെതായ തനിമയത്വതോടെ അവര്‍ കൊണ്ട് നടക്കുന്നു, പക്ഷേ അതിലെ വസ്തുക്കള്‍ക്ക് മാറ്റം സംഭവിച്ചിരിക്കുന്നു, പണ്ട് അതു മുഷിഞ്ഞു നാറിയ എന്നാല്‍ അപാര പാണ്ഡിത്യം ഉള്ള മഹാന്മാരുടെ വിലപ്പെട്ട (വായിച്ചിട്ടും വായിച്ചിട്ടും ഒരിക്കല്‍ പോലും തങ്ങള്‍ക്കു മനസ്സിലാവാത്ത) പുസ്തങ്ങള്‍ ആയിരുന്നെങ്കില്‍ ഇന്നു അവ മാറി അവിടെ ലാപ്ടോപ് ആണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇവര്‍ തങ്ങളുടെ ജീവിതത്തിന്‍റെ മിക്ക ഭാകവും ഇതിനു മുന്നില്‍ തന്നെയാണ് ചിലവഴിക്കാറുള്ളത്. നമ്മുടെ പഴയ ബുജികള്‍ ഭക്ഷണം കഴിക്കാന്‍ കാശ് ഇല്ലെങ്കിലും ബീഡിയും ചായയും എങ്ങനെ എങ്കിലും ഒപ്പിചിരുന്നതുപോലെ IT it ബുജികള്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും tweet ചെയ്യാനും facebookഇല്‍ കമന്റ് ചെയ്യാനും മറക്കാറില്ല. ഇവര്‍ക്ക് ഭക്ഷണത്തിനേക്കാളും വായുവീനേ കാളും പ്രധാനം ഇന്റര്‍നെറ്റ് ആണ്.. ഇവരുടെ ഭാഷയില്‍ “ഞങ്ങള്‍ക്ക് എപ്പോഴും കണക്ടിവിറ്റി വേണം” എന്നു പറയും. സ്ത്രീ വിഷയത്തില്‍ ഇവര്‍ ഇന്നും തങ്ങളുടെ ആചാരങ്ങള്‍ പാലിച്ചു പോരുന്നു “സ്ത്രീ ഒരു ബുജിക്കൂ ന്ഷിധം ആണ്” (അതു കിട്ടാതതു കൊണ്ടുള്ള ദുഖവും രോഷവും ഇതു പറയുമ്പോള്‍ അവരുടെ മുഖത്തു പ്രകടമായി കാണാം ) എന്നാലും നമ്മുടെ പഴയ ബുജികള്‍ ആരും കാണാതെ തലയില്‍ തോര്‍തിട്ടു സല്ലപിക്കാന്‍ പോകുന്ന പോലെ ഇവര്‍ Gtalkല്‍ തങ്ങളുടെ പച്ച ചുവപ്പ് തുടങ്ങിയ ബള്‍ബുകള്‍ മിന്നിയും മറച്ചും കാണിച്ചു പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കാറുണ്ട്, എന്നിട്ടും ഒന്നും നടന്നില്ലെങ്കില്‍ എല്ലാ നണവും മാറ്റിവച്ച് കൊണ്ട് ഒരുപാടു അര്‍ഥങ്ങള്‍ ഉള്ളില്‍ ഒളിപിച്ചുകൊണ്ട് ഒരു “hi” വിട്ടു നോക്കും എന്നിട്ടും ഫലം ഉണ്ടായില്ലെങ്കില്‍ വീണ്ടും “എന്റെ കാമുകി ruby ആണു, jquery ആണു, dijango ആണു” എന്നു പറഞ്ഞു കൊണ്ട് വീണ്ടും അതിലേക്കു തന്നെതിരിച്ചു പോകും.
നമ്മുടെ പഴയകാല ബുജിയുടെ മുറിയിലേക്ക് പോയാല്‍ (മുറി എന്നു അവര്‍ തന്നെ വിളിക്കുന്ന പേര് ഇന്നത്തെ സമ്പദ് വ്യവസ്ഥയില്‍ അതിനു എന്തു വിളിക്കും എന്നു എനിക്ക് അറിയില്ല) അവിടെ മഹാനായ ചെഗുവരെ യുടേ ഒരു പടം കാണാം , എന്നാല്‍ IT ബുജികള്‍ ആ സ്ഥാനത്ത് Richard Stallmanടെ പടം വച്ചു ആരാധിച്ചു പോരുന്നു. മുറി പഴയതുപോലെ തന്നെ ചൂലും വെള്ളവും ഒന്നും കാണാതെ എട്ടുകാലികലുടെയും അതുപോലെ ഉള്ള പല ജീവികളുടെയും ഏറ്റവും സുരക്ഷിതമായ വാസഗ്രഹം ആണു, ഇതില്‍ നിന്നും ടെക്നോളജിയെ ഭ്രാന്തമായി ആയി സ്നേഹിച്ചാലും പ്രകൃതിയോടും സഹ ജീവികളോടുംമുള്ള ഇവരുടെ സ്നേഹം ഒട്ടും കുറഞ്ഞിട്ടില്ല എന്നു നമുക്ക് മനസ്സിലാക്കാം, നമ്മുടെ പഴയകാല ബുജിയുടെ മുറിയില്‍ സാദാരണയായി കാണാവുന്ന ഒന്നാണ് ചുറ്റും വലിച്ചു വാരി ഇട്ടിരിക്കുന്ന പുസ്തകങ്ങള്‍, ഒരു മേശ, ടേബിള്‍ ലാമ്പ് പേന പിന്നെ കുറേ കടലാസുകള്‍, ഇതില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്.. IT ബുജിയുടെ മുറിയില്‍ പുസ്തകങ്ങള്‍ കുറവായിരിക്കും ഉള്ളതില്‍ കൂടുതലും Chip, PC World തുടങ്ങിയ പുസ്തകങ്ങള്‍ ആയിരിക്കും, പിന്നെ ചുറ്റുപാടും ചിന്നി ചിതറി കിടക്കുന്ന സീഡീ കള്‍ നെറ്റ്‌വര്‍ക്ക് കേബിളുകള്‍, ഇവര്‍ക്ക് മേശയും ടേബിള്‍ ലാമ്പും ഒന്നും ഇല്ല എല്ലാം കട്ടിലില്‍ (പായ) യില്‍ തന്നെ, അവിടേ തുറന്നിരിക്കുന്ന ഒരു ലാപ്ടോപ്, ചുറ്റും കുറേ dvdകള്‍, flash drive, മൊബൈല്‍ ഫോണ്‍, കുറേ വയറുകള്‍ പിന്നെ ഇതിന്‍റെ ഒക്കെ നടുവില്‍ ഈ ലോകത്തെ ഏറ്റവും നിഷ്കളങ്കന്‍ ആയ ഒരു കുഞ്ഞിന്‍റെ എല്ലാ ഭാവങ്ങളും ആവാഹിച്ചു കൊണ്ട് കിടന്നുറങ്ങുന്ന നമ്മുടെ കഥാനായകന്‍.
എന്നാല്‍ ഇവര്‍ക്കും ഉണ്ട് ശത്രുക്കള്‍, ഇവരുടെ ഭാഷയില്‍ ഇവര്‍ രോഷത്തോടെ വിളിക്കുന്ന “blooddy leachers”, twitter എന്തെന്ന് അറിയാത്ത, facebook കാണാത്ത, ഒറ്റ ബ്ലോഗില്‍ പോലും comment എഴുതാത്ത , supply എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത open sourceനെ എന്നും പുച്ജതോടെ മാത്രം നോക്കുന്ന ഒരു കൂട്ടം പ്രോഗ്രാമര്സ്. ഇവര്‍ പണത്തിനു വേണ്ടി മാത്രമാണ് കോഡ് എഴുതാറുള്ളത്.. ഇവര്‍ക്ക് കോഡുകളോടുള്ള പ്രണയം വെറും കാപട്യമാണ്. ഇവരില്‍ കൂടുതലും സ്ത്രീകളും സ്ത്രയ്ന സ്വഭാവം ഉള്ളവരും ആയിരിക്കും എന്ന് IT ബുജികള്‍ അവകാശപ്പെടുന്നു :D
മറ്റേതു മനുഷ്യരെ പോലെ ഇവര്‍ക്കുമുണ്ട് സ്വപ്‌നങ്ങള്‍.. നാളെ ലോകം മുഴുവന്‍ open sourse ഉപയോഗിക്കുമെന്നും ഇന്റെര്‍നെറ്റിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന applicationകള്‍ തങ്ങള്‍ സൃഷ്ടിക്കും എന്നൊക്കെ ആ കൊച്ചു മോണിറ്ററില്‍ നോക്കി അവര്‍ സ്വപ്പ്നം കാണുന്നു.. ആ സ്വപ്പ്നങ്ങള്‍ ഒക്കെ പുഷ്പണിയട്ടെ എന്നു പ്രത്യാശിച്ചുകൊണ്ട് ഞാന്‍ ഇതു ഇവിടെ അവസാനിപിക്കുന്നു. :)
ഇതു ഇത്രയും എഴുതാന്‍ എന്നെ പ്രചോദിപിച്ച എന്റെ സഹബുജി ആയ @l___i (Abdul Shajin), ആദ്യമായ് മലയാളത്തില്‍ എഴുതാന്‍ സഹായിച്ച google transliteration നും ഞാന്‍ ഇവിടെ ഹൃദയപുരസരം നന്ദി രേഖപെടുത്തി കൊള്ളുന്നു :)



