Archive for Uncategorized

terms

first love

// April 9th, 2011 // No Comments » // Uncategorized

എല്ലാവരുടെയും ജീവിതത്തിലും ഉണ്ടാകും ഒരു “ആദ്യ പ്രണയം”. എനിക്കും ഉണ്ടായിരുന്നു 15 വര്ഷം നീണ്ട ആദ്യ പ്രണയം.

പ്രണയം എന്തെന്ന് അറിയാത്ത കാലത്ത് തുടങ്ങിയ പ്രണയം. ഒരുപാട്  പെണ്‍കുട്ടികളെ ജീവിതത്തില്‍ കണ്ടു മുട്ടി, പലരോടും അടുത്തു, കൂടുതല്‍ അടുത്തു, ഒരുപാടു അടുത്തു, അവസാനം വെറും ഒരു നിറമില്ലാത്ത പുഞ്ചിരിയില്‍ അവസാനിപിച്ചു. പക്ഷെ അവള്‍ എന്റെ മനസിലുണ്ടായിരുന്നു അല്ല, ഇപ്പോഴും ഉണ്ട്.

5ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു അവളുമായി ഞാന്‍ കൂടുതല്‍ അടുത്തത്‌. മുടിയില്‍ ചുവന്ന റിബ്ബന്‍ കെട്ടി നടന്ന അവള്‍ ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. അത് മാഞ്ഞു പോയാല്‍ പിന്നെ അവളെ പറ്റി എന്തുണ്ട് എന്റെ കയ്യില്‍? ഇന്നും ഞാന്‍ മറക്കാണോ മായിക്കണോ എന്ന സംശയത്തില്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന എന്റെ കൊച്ചു ബലൂണ്‍.

എന്നും ഞങ്ങള്‍ ഒന്നിച്ചയിരുന്നു ഭക്ഷണവും കളിയും ഒക്കെ , ആ പ്രായത്തില്‍ ആണ്‍കുട്ടി പെണ്‍കുട്ടി എന്നൊന്നും ഇല്ലല്ലോ. എല്ലാവരും “നിഷ്കളന്ഗര്‍”. അവളോടുള്ള എന്റെ സ്നേഹം കൂടി കൂടി വന്നു. പ്രണയം എന്താണ് എന്ന് അറിയാത്ത പ്രായം. ഒടുവില്‍ ഒരു സ്വപ്നം എന്റെ സംശയം മാറ്റി തന്നു. അവള്‍ എന്നെ കെട്ടി പിടിച്ചു കവിളില്‍ ഒരു ഉമ്മ തന്നു. ഒരു പത്തു വയസുകാരന്‍ അങ്ങനെ ഒക്കെ സ്വപ്നം കാണാന്‍ പാടുണ്ടോ എന്ന് എനിക് അറിയില്ല, പക്ഷെ ഞാന്‍ കണ്ടു, ആ സ്വപ്നം കൊണ്ട് ഞാന്‍ തീരുമാനിച്ചു എനിക്ക് അവലോടുള്ളതു പ്രണയം തന്നെ ആണ്. അങ്ങനെ പത്താമത്തെ വയസില്‍ ഞാന്‍ എന്റെ ആദ്യ പ്രണയം അവളോട്‌ തുറന്നു പറയാന്‍ തയ്യാറെടുത്തു, മുടി ഒക്കെ കുറെ സമയം എടുത്തു ചീകി, അമ്മയുടെ പൌഡര്‍ ഒക്കെ കുറെ വരി തേച്ചു, പെര്ഫും ഒക്കെ അടിച്ചു, മനസ്സില്‍ നിറയെ രാത്രി കണ്ട സ്വപ്നവും ആയി ബസ്‌ സ്റ്റോപ്പ്‌ലേക്ക് നടന്നു. സ്കൂള്‍ ബസ്സില്‍ ഉണ്ടായിരുന്ന തിക്കും തിരക്കും ഒന്നും ഞാന്‍ അറിഞ്ഞില്ല, ചുറ്റും കൂട്ടുകാര്‍ തല്ല് കൂടുന്നു, കളിക്കുന്നു, ഞാന്‍ മാത്രം അവളോട്‌ ഇതു എങ്ങനെ പറയണം എന്നാലോചിച്ചു ഇരുന്നു.

ബസ്‌ സ്കൂളില്‍ എത്തി, എന്റെ ഹൃദയമിടിപ്പ്‌ കൂടി, അവളെ അപ്പോള്‍ വെനെമെന്കിലും കണ്ടുമുട്ടാം, ജീവിതത്തില്‍ ഇന്ന്‍ വരെ ആ പ്രായത്തില്‍ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ പിന്നീട് അനുഭവിച്ചിട്ടില്ല. ഞാന്‍ ക്ലാസ്സില്‍ എത്തി, ഞങ്ങളുടെ ബെന്ചിലേക്ക് നോക്കി, ഇല്ല അവള്‍ വന്നിട്ടില്ല, മനസ്സില്‍ മഴ പോലെ സങ്കടം നിറയാന്‍ തുടങ്ങി. ബെല്‍ അടിച്ചു, ടീച്ചര്‍ വന്നു, അറ്റന്ടന്‍സ് എടുക്കാന്‍ തുടങ്ങി, അവളുടെ നമ്പര്‍ വന്നു, നിശബ്ത, ഞാന്‍ എന്റെ അടുത്ത് ശൂന്യമായി കിടക്കുന്ന ബെഞ്ചില്‍ നോക്കി. പെട്ടന്ന് നിശബ്ത മുറിച്ചു  കൊണ്ട് ആരോ വിളിച്ചു പറഞ്ഞു “അബ്സേന്റ്റ് ടീച്ചര്‍”. എനിക്ക് പൊട്ടി കരയാന്‍ തൊന്നീ. അങ്ങനെ ആ ദിവസം കഴിഞ്ഞു. അടുത്ത ദിവസവും സ്വപ്നം കണ്ടു ഞാന്‍ കാത്തിരുന്നു, അങ്ങനെ ഒരു ആഴിച്ച കഴിഞ്ഞു, ആര്‍ക്കും അവളെ പറ്റി അറിയില്ല, ടീച്ചറിനോട് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ മനസിലെ നാണവും, പേടിയും ഒന്നും അതിനു സമ്മതിച്ചില്ല.

ഒരു ദിവസം ക്ലാസ്സില്‍ വന്ന ടീച്ചര്‍ പറഞ്ഞു, “മായ ഇനി മുതല്‍ വരില്ല”. കേട്ട ഉടനെ മനാസില്‍ ഒരു മരവിപ്പായിരുന്നു. കൂടുതല്‍ ഒന്നും ആലോചിക്കുനതിനു മുമ്പ് ടീച്ചര്‍ പറഞ്ഞു “അവര്‍ ഫാമിലി ആയി അമേരിക്കയില്‍ പോയി”. അമേരിക്കയോട് അത് വരെ ഉണ്ടായിരുന്ന ബഹുമാനവും സ്നേഹവും ഒക്കെ അതോടെ നശിച്ചു. ടീച്ചര്‍ പോയപ്പോള്‍ ആരും കാണാതെ ഞാന്‍ കുറച്ചു കരഞ്ഞു.

കാലങ്ങള്‍ കടന്നു പോയി. എന്നെങ്കിലും അവളെ കണ്ടുമുട്ടും എന്നുള്ള ഒരു നേരിയ പ്രതീക്ഷ മനസ്സില്‍ ഉണ്ടായിരുന്നു, അവളെ ഭാവിയില്‍ എപ്പോഴെങ്കിലും കണ്ടു മുട്ടും എന്നും, അവളും ഇതു പോലെ എന്നെ കാത്തിരിക്കുകയായിരുന്നു എന്നും ഒക്കെ പറയും എന്ന പ്രതീക്ഷയില്‍.

അങ്ങനെ b tech ഇന് പടിക്കുന്ന കാലം, ഒരു കൂട്ട്കാരന്‍ വന്നു Hi5 എന്ന social networking siteനെ പറ്റി പറഞ്ഞു, അതു ഒന്ന് ഉപയോഗിച്ചപ്പോള്‍ മനസ്സില്‍ ഒളിച്ചു കിടന്നിരുന്ന പ്രതീക്ഷകള്‍ ഒക്കെ വീണ്ടും വിരിഞ്ഞു, അവളെ കുറെ തപ്പി, ‘മായ’ , ആ ഒരു പേര് മാത്രമെ എനിക്ക് അറിയൂ, അവളുടെ ലാസ്റ്റ്‌ നെയിം ഓര്‍മയില്ല. അമേരിക്കയില്‍ ഒരു മയെ യെ തപ്പിയാല്‍ എന്ത് കിട്ടാന്‍. അവളുടെ ഇപ്പോഴെത്തെ ഫോട്ടോ കണ്ടാല്‍ എന്ത് മനസിലവാന്‍. ഇടയ്ക്കു ഇടയ്ക്കു തപ്പും, orkut , facebook, എല്ലാം തപ്പി. ഓരോ പുതിയ social networking site വരുമ്പോളും അവള്‍ ആയിരുന്നു എന്റെ മനസ്സില്‍ .അവളെ  ഓരോ തവണയും കിട്ടതപ്പോഴും മനസ്സില്‍ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി. ഇതില്‍ ഇതു പോലെ അവളും സ്വപ്നം കാണുന്നുണ്ടാവും…..

അങ്ങനെ btech  കഴിഞ്ഞു, ജോലി കിട്ടി… ഓഫീസില്‍ ഇരുന്നു, തിരക്കിട്ട് ഫയിസ്ബൂക്‌ നോക്കുനതിനിടക്ക് ഒരു friend suggession “മായ ദേവദാസ്‌”. മനസ്സില്‍ പെട്ടന്ന് പത്തു വയസ്സില്‍ എത്തി, അപ്പോള്‍ ഉണ്ടായ സന്തോഷം.. നീണ്ട പത്തിനഞ്ചു വര്ഷം നീണ്ട പ്രണയം..അവള്‍ ഒരു സാരീ ഉടുത് നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു.

മനസ്സില്‍ അപ്പോള്‍ ഒരു സംശയം ഫ്രണ്ട്സ്‌ റിക്വസ്റ്റ് അയക്കണോ? ഇനി അവള്‍ക്കു അന്നെ ഒര്മയില്ലെങ്കില്‍ ……… ഇപ്പോള്‍ ആണെങ്കില്‍ കുറച്ചു സ്വപ്നം എങ്കിലും ഉണ്ട്…  അവസാനം റിക്വസ്റ്റ് അയച്ചു…

ജീവിതത്തില്‍ ഇന്ന് വരെ ഞാന്‍ ഇത്ര പ്രാവിശ്യം f5 കീ അടിചിടില്ല, അവസാനം ഒരു മെയില്‍ “maya has accepted your friends request”.. പതുക്കെ ഫയിസ്ബൂക്‌ തുറന്നു, അവളുടെ പ്രൊഫൈല്‍ പേജ് എടുത്തു, ഒരു ബിക്കിനി ഇട്ട കുട്ടി, അവള്‍ പ്രൊഫൈല്‍ പിക് മാറ്റി. ഒരു തരാം മരവിപ്പായിരുന്നു അപ്പോള്‍, ഒരു മെസ്സേജ് അയച്ചു, ഇതു അവള്‍ തന്നെ ആണോ എന്ന് ഉറപ്പക്കണ്ടെ….

പെട്ടന്ന് തന്നെ മറുപടി വന്നു, “oh you too studied in the same school”??

report

video

// January 5th, 2011content // No Comments » // Uncategorized

conditions

flame

// November 6th, 2010 // 5 Comments » // Uncategorized

Flame

flame

rss

lizard

// November 2nd, 2010privacy // No Comments » // Uncategorized

lizard

terms

eagle

// September 12th, 2010 // No Comments » // clicks, Uncategorized

eagle

report

India Poised

// September 4th, 2010content // 2 Comments » // Uncategorized

conditions
rss